KOYILANDY DIARY

The Perfect News Portal

കൂട്ടുകൂടാൻ പുസ്തക ചങ്ങാതി – ഭിന്നശേഷി വിദ്യാർത്ഥികളുടെ വീട്ടിൽ ലൈബ്രറിയൊരുക്കി കൊയിലാണ്ടി ബി.ആർ.സി.

കൊയിലാണ്ടി: പുറംലോക കാഴ്ചകൾ കാണാനാകാതെ വൈകല്യങ്ങളാൽ വീട്ടിൽ തളക്കപ്പെട്ട അനോകം ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുസ്തക കൂട്ടുകാരനെ നൽകാൻ ലക്ഷ്യമിട്ട് സർവ്വ ശിക്ഷാ അഭിയാൻ കൊയിലാണ്ടി ബി.ആർ.സി. നേതൃത്വത്തിൽ കൂട്ടുകൂടാൻ പുസ്തക ചങ്ങാതി എന്ന് പദ്ധതി ആരംഭിച്ചു.

33

ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും വിരസതയെ മറികടക്കാൻ അവരെ പുസ്തകത്തിന്റെയും വായനയുടെയും ലോകത്തേക്ക് നയിക്കാനാണ്‌ പുസ്തക ചങ്ങാതിയെ നൽകുന്നത്.  100 പുസ്തകങ്ങളും ഒരു അലമാരയുമാണ് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കിടപ്പിലായ 15 ഭിന്നശേഷി വിദ്യാർത്ഥികളുടെ വീട്ടിൽ ഒരുക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ആദ്യ ഗൃഹലൈബ്രറി കൊല്ലം നടുവിലക്കണ്ടി അഭിജിത്തിന്റെ വീട്ടിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിന്റെ സഹായത്തോടെയാണ് ഒരുക്കിയത്. പരിപാടിയുടെ ഉദ്ഘാടനം കെ. ദാസൻ എം. എല്. എ. നിർവ്വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷുജു മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.

Advertisements

ജില്ലാ പ്രോജക്ട് ഓഫീസർ എം. ജയകൃഷ്ണൻ മുഖ്യാതിഥിയായി. ബി.പി.ഒ. എം. ജി. ബൽരാജ് പദ്ധതി വിശദീകരണം നടത്തി. സ്‌കൂൾ പ്രിൻസിപ്പാൾ പി. വത്സല, ഹെഡ്മാസറ്റർ സി. കെ. വാസു, പി. കെ. ബാലകൃഷ്ണൻ, സി. ആർ. മനേഷ്, എന്. സി. സത്യൻ, കെ. പുരുഷോത്തമ ശർമ്മ, പി. ഗിരീഷ് എന്നിവർ സംസാരിച്ചു.  പി. കെ. ശ്രീധരൻ സ്വാഗതവും സി. ബാലൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *