KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ഇരട്ട കിരീടം

കൊയിലാണ്ടി. ഗോഖലെ  UP സ്കൂളിൽ വെച്ച് 12 വിദ്യാലയങ്ങൾ മാറ്റുരച്ച മൂടാടി പഞ്ചായത്ത് അറബിക് സാഹിത്യോത്സവത്തിൽ 45 പോയിന്റ് കരസ്ഥമാക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ഇരട്ട കിരീടം കരസ്ഥമാക്കി. ഓവറോൾ ചാമ്പ്യൻഷിപ്പും, ബാലകലോത്സവത്തിൽ  61 പോയിന്റ് കരസ്ഥമാക്കിയാണ് മൂന്നാം സ്ഥാനവും വന്മുകം-എളമ്പിലാടിന്റെ  പ്രതിഭകൾ നേടിയെടുത്തത്.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം.ശോഭയിൽ നിന്ന് ഇരു ട്രോഫികളും ഏറ്റുവാങ്ങി. മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജിവാനന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *