KOYILANDY DIARY

The Perfect News Portal

വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി ബംഗളുരുവില്‍ അറസ്റ്റില്‍

വടകര: വടകര പൊലീസ് അന്വേഷിക്കുന്ന ആയഞ്ചേരിക്കാരായ രണ്ട് യുവാക്കള്‍ കഞ്ചാവുമായി ബംഗളുരുവില്‍ അറസ്റ്റില്‍.വടകര ആയഞ്ചേരി കണിയാങ്കണ്ടി ഷരീഫ്(30),വാടിക്കുമീത്തല്‍ ഫൈസല്‍(31) എന്നിവരെയാണ് ബംഗളുരു കന്റോണ്‍മെന്റ് റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ഇരുപത് കിലോ കഞ്ചാവ് കണ്ടെടുത്തതായാണ് വിവരം.

കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് മൊത്തമായും ചില്ലറയായും കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് വടകര പൊലീസ് പറഞ്ഞു. ഈ സംഘത്തെകുറിച്ച്‌ വടകര പൊലിസിന് നേരത്തെ വിവിരം ലഭിച്ചിരുന്നു. ഇവരെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ബംഗളുരുവില്‍ പിടിയിലായ വിവരം ലഭിച്ചത്. ഷരീഫ് വടകര സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണെന്നും, അടുത്തകാലത്ത് ഇയാള്‍ വീട്ടിലെത്തിയെങ്കിലും നിരീക്ഷിക്കുന്നുണ്ടെന്നു കണ്ട് ബംഗളുരുവിലേക്ക് രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.നിലവില്‍ ഇവര്‍ക്കെതിരെയുള്ള കേസില്‍ ഹാജരാക്കാന്‍ വടകര പൊലിസ് കോടതി ഉത്തരവുമായി ബംഗളുരുവിലേക്ക് പോയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *