KOYILANDY DIARY

The Perfect News Portal

സ്പാനിഷ് കോപ്പ ഡെല്‍റേ ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക് ഒരു ഗോള്‍ ജയം

മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍റേ ഫുട്ബോളില്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബാഴ്സലോണയ്ക്ക് ഒരു ഗോള്‍ ജയം. റയല്‍ സോസിഡാഡിനെതിരായ മത്സരത്തില്‍ ബ്രസീല്‍ താരം നെയ്മര്‍ 24ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളിലാണ് ബാഴ്സ ജയം നേടിയത്. ഇതോടെ ക്വാര്‍ട്ടറിലേക്കുള്ള ബാഴ്സയുടെ കുതിപ്പിന് ഒരു ഗോള്‍ മുന്‍തൂക്കം ലഭിച്ചു. പത്ത് വര്‍ഷമായി റയല്‍ സോസിഡാഡിന്‍റെ മൈതാനത്ത് ബാഴ്സയ്ക്ക് ജയിക്കാന്‍ സാധിച്ചില്ലെന്ന മാനക്കേടാണ് പെനാല്‍റ്റി ഗോളിലൂടെ നെയ്മര്‍ അവസാനിപ്പിച്ചത്.

മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് 30ന് ഈബറിനെ കീഴടക്കി. ക്വാര്‍ട്ടറിലേക്കുള്ള ആദ്യ പാദത്തില്‍ അന്‍റോണിയോ ഗ്രീസ്മന്‍ (28ാം മിനിറ്റ്), എയ്ഗര്‍ കൊറിയെ (60ാം മിനിറ്റ്), കെവിന്‍ ഗമെയ്റോ (68ാം മിനിറ്റ്) എന്നിവരാണ് അത്ലറ്റിക്കോയ്ക്കായി ലക്ഷ്യംകണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *