KOYILANDY DIARY

The Perfect News Portal

രണ്ടായിരത്തി അഞ്ഞൂറോളം കുടുംബങ്ങള്‍ക്കുള്ള ഫാമിലി ഹെല്‍ത്ത് കാർഡ്‌ വിതരണം നാളെ

കോഴിക്കോട്: അത്തോളി, ബാലുശ്ശേരി, ഉള്ള്യേരി പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍പെട്ട രണ്ടായിരത്തി അഞ്ഞൂറോളം കുടുംബങ്ങള്‍ക്കുള്ള ഫാമിലി ഹെല്‍ത്ത്കാര്‍ഡ് വിതരണവും കുടുംബസംഗമവും എം.എം.സി കാമ്പസില്‍ നാളെ വൈകീട്ട് മൂന്നിന് നടക്കുമെന്ന് മലബാര്‍ മെഡിക്കല്‍ കോളേജ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പരിപാടി ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബ്ലഡ്ബാങ്ക് കോംപണന്റ് സെപ്പറേഷന്‍ യൂണിറ്റ് എം.കെ.രാഘവന്‍ എം.പിയും ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് പുരുഷന്‍ കടലുണ്ടി എം.എല്‍.എയും ബ്രോങ്കോസ്കോപ്പി യൂണിറ്റ് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബും ജീവന്‍ രക്ഷാസേന ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖും ഉദ്ഘാടനം ചെയ്യും.

ലഹരിമുക്തഗ്രാമത്തിന്റെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും, ഫൈറ്റ് എഗയ്ന്‍സ്റ്റ് കാന്‍സര്‍ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദും, സീനിയര്‍ സിറ്റിസണ്‍ വെഹിക്കിള്‍ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവയും, അമ്മയ്ക്കും കുഞ്ഞിനും പദ്ധതി ഉദ്ഘാടനം വി.എം. കുട്ടികൃഷ്ണനും, പാലിയേറ്റീവ് വാര്‍ഡ് ഉദ്ഘാടനം പി. ഗോപാലന്‍ കുട്ടിയും നിര്‍വഹിക്കും.

എം.എം.സി.എച്ച്‌ ചെയര്‍മാന്‍ അനില്‍കുമാര്‍ വള്ളില്‍ അദ്ധ്യക്ഷനാവുന്ന ചടങ്ങില്‍ നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ആദരിക്കും.വാര്‍ത്താസമ്മേളനത്തില്‍ എം.എം.സി.എച്ച്‌ ജനറല്‍ മാനേജര്‍ കെ. സുനീഷ്കുമാര്‍,സി.ഇ.ഒ കേണല്‍ ആര്‍.കെ.നായര്‍, ചിറ്റൂര്‍ രവീന്ദ്രന്‍, കെ.വി.ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *