KOYILANDY DIARY

The Perfect News Portal

വടകര നഗരത്തില്‍ കാര്‍ കത്തി നശിച്ചു

വടകര: നാരായണ നഗരം തിരുവള്ളൂർ റോഡില്ലുള്ള സ്‌നേക്ക് ആൻ്റ് ലാഡര്‍ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. വൈകുന്നേരമാണ് സംഭവം. പാര്‍ക്കിൻ്റെ ഉടമ ലിനീഷിന്റെ ഉടമസ്ഥതയിലുള്ള സ്‌കോര്‍പിയോ കാറാണ് അഗ്നിക്കിരയായത്. പാര്‍ക്കില്‍ കാര്‍ നിര്‍ത്തി മിനുട്ടുകള്‍ക്കകമാണ് അഗ്നിബാധയുണ്ടായത്. എഞ്ചിന്റെ ഭാഗത്ത് നിന്ന് പുക ഉയരുകയും തൊട്ട് പിറകെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. പഴങ്കാവില്‍ നിന്നെത്തിയ ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. റേഡിയേറ്ററിൽ വെള്ളം വറ്റിപ്പോയതോടെ ഹീറ്റായാണ് തീപിടുത്തം ഉണ്ടായതെന്ന് പ്രാഥമിക നിഗമനം. വടകര പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *