KOYILANDY DIARY

The Perfect News Portal

വഖഫ് സംരക്ഷണ റാലി നടത്തി

പയ്യോളി: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പയ്യോളിയില്‍ വഖഫ് സംരക്ഷണ റാലി നടത്തി. മുസ്​ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ നടന്ന പരിപാടി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു. സി.പി. സദഖത്തുല്ല അധ്യക്ഷത വഹിച്ചു. സുഹൈല്‍ ഹൈതമി മുഖ്യപ്രഭാഷണം നടത്തി.

വിവിധ സംഘടന പ്രതിനിധികളായ അസ്‌ലം കീഴൂര്‍, ടി.പി. അബ്​ദുല്‍ അസീസ്, ടി.പി. അബ്​ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ റാലിക്ക് മഠത്തില്‍ അബ്​ദുറഹ്മാന്‍, മുഹമ്മദ് സാദിഖ് ഹുദവി, മുഹമ്മദ് ദാരിമി, പി.കെ. അന്‍സാര്‍, വി.കെ. അബ്​ദുറഹ്മാന്‍, യു.ടി. അഷ്​റഫ്, ടി.സി. മുഹമ്മദ്, അഷ്​റഫ് കോട്ടക്കല്‍, കാഞ്ഞിരോളി കുഞ്ഞമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. നിസാര്‍ കാഞ്ഞിരോളി സ്വാഗതവും എസ്​.കെ. സമീര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *