KOYILANDY DIARY

The Perfect News Portal

ലോറികള്‍ കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക് പരിക്ക്

പാപ്പിനിശേരി: ദേശീയപാതയില്‍ കീച്ചേരിയില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാളെ ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം. മംഗളൂരുവില്‍ നിന്നു എറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയും കണ്ണൂരില്‍ നിന്ന് മംഗളുരൂവിലേക്ക് റിഫില്ലിംഗിന് ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയുമാണ് കീച്ചേരി വളവില്‍ കൂട്ടിയിടിച്ചത്.അപകടത്തില്‍ ചരക്കു ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഗ്യാസ് സിലിണ്ടര്‍ ലോറി ഡ്രൈവര്‍ പൂനെ സ്വദേശി അലതക ആല്‍ബര്‍ട്ടിനെ (23) പരിയാരം മെഡിക്കല്‍ കോളജിലും പരിക്കേറ്റ പ്രമോദ് (40), സതീശന്‍ (38) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.