KOYILANDY DIARY

The Perfect News Portal

ലോക രക്തദാന ദിനത്തിൽ മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് രക്തദാന യാത്ര നടത്തി

മേപ്പയ്യൂർ: ലോക രക്തദാന ദിനത്തിൽ മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് യുവജനവേദിയുടെ നേതൃത്വത്തിൽ രക്തദാന യാത്ര നടത്തി. ബ്ലൂമിംഗ് പരിസരത്ത് വെച്ച് മേപ്പയ്യൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ കുട്ടികൃഷ്ണൻ അടച്ചേരി യാത്ര ഫ്ലാഗോഫ് ചെയ്തു. കോഴിക്കോട് ഗവ.ബീച്ച് ഹോസ്പിറ്റലിലേക്കാണ് രക്തദാന യാത്ര നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. യുവജനവേദി കോ-ഓർഡിനേറ്റർ അശ്വിൻ ബാബുരാജ് അധ്യക്ഷത വഹിച്ചു. ഡോ. പി. മുഹമ്മദ് മുഖ്യാതിഥിയായി.

ബ്ലൂമിംഗ് പ്രസിഡൻ്റ് പി.കെ.രാധാകൃഷ്ണൻ, സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, കെ.പി.രാമചന്ദ്രൻ, എം.എം.കരുണാകരൻ, വി.കെ.ബാബുരാജ്, എം.കെ.കുഞ്ഞമ്മദ്, ഇ.വിശ്വനാഥൻ, എസ്.ബി.നിഷിത് മുഹമ്മദ്,വിജീഷ് ചോതയോത്ത് ,ഷബീർ പി.കെ, ആദർശ് വിശ്വനാഥ്, റാസിൽ മുഹമ്മദ്,അനുദേവ്.എസ്.ആർ. എന്നിവർ സംബന്ധിച്ചു. ബ്ലൂമിoഗ് യുവജനവേദി സെക്രട്ടറി അനീസ് മുഹമ്മദ് സ്വാഗതവും, ട്രഷറർ അതുൽ കൃഷ്ണ നന്ദിയും പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *