KOYILANDY DIARY

The Perfect News Portal

മലയാളത്തിളക്കം പദ്ധതി: ഓര്‍ക്കാട്ടേരി നോര്‍ത്ത് യു.പി. സ്കൂളില്‍ തുടക്കം

ഒഞ്ചിയം: കോലഞ്ചേരി ഫാക്‌ട് സ്കൂള്‍ അധ്യാപകന്‍ ടി.ടി. പൗലോസ് മലയാളത്തിളക്കം പദ്ധതിയുമായി ചോംമ്പാല ഉപജില്ലയില്‍ ഓര്‍ക്കാട്ടേരി നോര്‍ത്ത് യു.പി. സ്കൂളില്‍ തുടക്കം കുറിച്ചു. എറണാകുളം ജില്ലയിലെ കോങ്ങാട് മണ്ഡലത്തില്‍ വിജയം കണ്ടെത്തിയ പദ്ധതി വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കുകയായിരുന്നു.

സര്‍വശിക്ഷ അഭിയാനാണ് പദ്ധതി എല്ലാസ്കൂളുകളിലും എത്തിക്കുന്നത്. ഇതിന്റ ഭാഗമായി പാലക്കാട് ബി.ആര്‍.സി. ട്രെയിനികള്‍ക്ക് പരിശീലനംനല്‍കി. മുപ്പത് മണിക്കൂര്‍ കൊണ്ട് മലയാളം എഴുതാനും വായിക്കാനും പരിശീലിപ്പിക്കുന്ന രീതിയാണിത്.  പുത്തന്‍ വിവരസാങ്കേതിക വിദ്യയും പരിശീലനത്തിന് ഉപയോഗപ്പെടുത്തിയാണ് ടി.ടി. പൗലോസ് മാഷിന്റെ കുതിപ്പ്. കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഈ രീതിയില്‍ മലയാളത്തെ മികവുറ്റതാക്കാനാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *