KOYILANDY DIARY

The Perfect News Portal

ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കണം: അഡ്വ. സുജാത എസ്. വർമ

കൊയിലാണ്ടി: ലഹരിക്കെതിരെ നിരന്തരമായ ഇടപെടൽ ഉണ്ടായാലേ സമൂഹത്തെ അതിൽ നിന്ന് രക്ഷപെടുത്താൻ കഴിയൂ എന്ന് മദ്യനിരോധന സമിതി ഉപാധ്യക്ഷയും പ്രമുഖ അഭിഭാഷകയുമായ അഡ്വ. സുജാത എസ്. വർമ മുചുകുന്നിൽ പറഞ്ഞു. കേളപ്പജി നഗർ മദ്യനിരോധന സമിതിയുടെ നാല്പതാം വർഷത്തെ ആഘോഷ പരിപാടിയിലെ വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

വല്ലപ്പോഴെങ്കിലുമുള്ള ബോധവൽക്കരണാഘോഷങ്ങൾ കൊണ്ടൊന്നും ഈ തിൻമയെ ൻേരിടാൻ കഴിയില്ലെന്നും സുജാത വർമ വിശദീകരിച്ചു. മുചുകുന്ന് നോർത്ത് യു.പി. സ്കൂളിലെ പരിപാടിയിൽ മദ്യനിരോധന മഹിളാ വേദി ജന. സെക്രടറി ഇയ്യച്ചേരി പദ്മിനി ആധ്യക്ഷത വഹിച്ചു. എം. പി. അജിത മുഖ്യപ്രഭാഷണം നടത്തി.

മലപ്പുറം ജില്ലാ സി.ഡി.പി.ഒ. ഗീതാഞ്ജലി ഗ്രാമത്തിലെ മുഴുവൻ അംഗൻവാടി ടീച്ചർമാരെയും മൊമെന്റൊ നല്കി ആദരിച്ചു. മുതിർന്ന കലാകാരികൾക്ക് അഡ്വ. സുജാത വർമ ആദരണ ഫലകം സമർപിച്ചു.

Advertisements

അംഗൻ വാടി ജീവനക്കാരികളുടെ പദവിയും വേതനവും പരിഷ്കരിക്കണമെന്നും വനിതാ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വർക്കർ, ആയ എന്നീ പേരുകൾക്കു പകരം ടീച്ചർ, അംഗൻ വാടി സേവിക എന്നീ പദവികൾ നല്കണമെന്നും വേതനം യഥാക്രമം 15000, 12000 രൂപയാക്കണമെന്നും പ്രമേയം വ്യക്തമാക്കി.

ഉഷാ നന്ദിനി, ഡോ. മിനി എബ്രഹാം, കെ.എം. ബിന്ദു നാരായണൻ, പ്രസീത സമീർ ഇയ്യച്ചേരി, എം.കെ. ലക്ഷ്മി, നീനാ ബാബുരാജ് എന്നിവർ സംസാരിച്ചു. വനിതകളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.