KOYILANDY DIARY

The Perfect News Portal

ലയൺസ് ക്ലബ് കൊയിലാണ്ടി സാനിറ്റൈസറും, മാസ്ക്കുകളും വിതരണം ചെയ്തു

കൊയിലാണ്ടി: ലയൺസ് ക്ലബ് കൊയിലാണ്ടി സാനിറ്റൈസറും, മാസ്ക്കുകളും വിതരണം ചെയ്തു. കോവിഡ് നിർമ്മാജന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് സാനിറ്റൈസറും, മാസ്ക്കുകളും വിതരണം ചെയ്തത്. നഗരസഭയിലെ  പന്തലായനി ബി.ഇ.എം. യു.പി.സ്കൂൾ, കൊല്ലം യു.പി. സ്കൂൾ എന്നിവടങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും , അധ്യാപകർക്കുമാണ് വിതരണം ചെയ്തത്. ലയൺ പി.എസ്സ്. സൂരജ് എം.ജെ.എഫ്   ഇരു വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരായ ബിജോളിൻ, ബിൻസി എന്നിവർക്ക് കൈമാറിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. എം.വി. മനോഹരൻ അധ്യക്ഷത വഹിച്ചു. കെ. ഗിരീഷ്, ഡോ: കെ. ഗോപിനാഥ്, ഹെർബർട്ട് സാമുവൽ, സി. ജയപ്രകാശ്, ഹരീഷ് മറോളി, എൻജിനീയർ പി.വി.മോഹൻദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *