KOYILANDY DIARY

The Perfect News Portal

മോഷണം പോയ റിക്കവറി വാൻ കൊയിലാണ്ടി പോലീസിന് കൈമാറി

കൊയിലാണ്ടി: വെങ്ങളം ക്രെയിൻ സർവ്വീസിൻ്റെ മോഷണം പോയ റിക്കവറി വാൻ കർണാടക ഗുണ്ടൽപേട്ട പോലീസ് കൊയിലാണ്ടി പോലീസിന് കൈമാറി. പ്രതി വയനാട് കോട്ടത്തറ അടുവാട്ട്  മുഹമ്മദ് ഷാഫിയെ (26) പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നു.
കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എൻ. സുനിൽ കുമാറിൻ്റെ നിർദ്ദേശ പ്രകാരം എസ്.ഐ. എം.എൽ. അനൂപിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ. കെ.കെ. രവീന്ദ്രൻ, സി.പി.ഒമാരാ യ രാജേഷ്, പി. സനൽ, ജിനേഷ്, ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *