KOYILANDY DIARY

The Perfect News Portal

റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ വ്യത്യസ്ത സമരവുമായി യുവമോര്‍ച്ച

ലക്കിടി : വയനാട് ചുരം റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ വ്യത്യസ്ത സമരവുമായി യുവമോര്‍ച്ച. ചുരത്തിലൂടെ കവുങ്ങ് പാളയില്‍ പ്രവര്‍ത്തകരെ വലിച്ചാണ് യുവമോര്‍ച്ച അധികാരകള്‍ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തിയത്. മാസങ്ങളായി തകര്‍ന്നു കിടക്കുന്ന ചുരം റോഡ് നന്നാക്കുന്നതില്‍ അധികാരികള്‍ പാടെ പരാജയപ്പെട്ടിരിക്കുകയാണ്.

വയനാട്ടിലെ ജനപ്രതിനിധികള്‍ ഇതിന് മറുപടി പറയണം. ചുരം റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി പറഞ്ഞു. പ്രശാന്ത് മലവയല്‍ അധ്യക്ഷത വഹിച്ചു.

ടി.എം സുബീഷ് മുഖ്യ പ്രഭാഷണം നടത്തി. അരുണ്‍ കെ.കെ, വിപിന്‍ദാസ്, മനോജ് എ.എ, ഋഷി കുമാര്‍, ഷാജിമോന്‍, കൃഷ്ണന്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *