KOYILANDY DIARY

The Perfect News Portal

രോഗംമൂലം സ്കൂളില്‍ പോകാനാകാത്ത കുട്ടികള്‍ക്ക് ക്ളാസ് മുറി ഇനി വീട്ടിലും

തിരുവനന്തപുരം: രോഗംമൂലം കിടപ്പിലായവര്‍ക്ക് പഠനം നഷ്ടമാകുമെന്ന പേടി ഇനി വേണ്ട. ക്ളാസ് മു
റികള്‍ ഇവരുടെ വീട്ടിലെത്തും. എസ്‌എസ്‌എയുടെ ആഭിമുഖ്യത്തിലാണ് സ്കൂളില്‍ പോകാനാകാത്ത കുട്ടികള്‍ക്ക് വെര്‍ച്വല്‍ ക്ളാസ് മുറികളൊരുക്കുന്നത്.

വെര്‍ച്വല്‍ ക്ളാസ്മുറി ഒരുക്കുന്ന ‘ഹോം ബേസ്ഡ് എഡ്യുക്കേഷന്‍’ എസ്‌എസ്‌എയുടെ ഈ വര്‍ഷത്തെ ആദ്യ പദ്ധതിയാണ്. ക്ളാസിലെ മറ്റേത് കുട്ടിയെയുംപോലെ സംശയങ്ങള്‍ ടീച്ചറോട് ചോദിക്കാനാകും. സാങ്കേതിക പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ക്ളാസ് റെക്കോഡ് ചെയ്തുനല്‍കും. അധ്യാപകരെ ഉപയോഗിച്ച്‌ തുടര്‍ച്ചയായ ഗൃഹാധിഷ്ഠിതവിദ്യാഭ്യാസം നല്‍കാനും പദ്ധതി ഉദ്ദേശിക്കുന്നു.

കോഴിക്കോട് ജില്ലയിലെ കായക്കൊടി കെപിഇഎച്ച്‌എസ്‌എസിലെ അധ്യാപകരുടെ നേതൃത്വത്തില്‍ ഉജയ് കൃഷ്ണയ്ക്കാണ് പുതുവത്സരദിനത്തില്‍ വീട്ടുമുറിയില്‍ ക്ളാസൊരുങ്ങുന്നത്. പ്രതിരോധ ശേഷിയില്ലാത്തതിനാല്‍ ഇതുവരെ വിദ്യാലയമുറ്റം കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല ഉജയ് കൃഷ്ണയ്ക്ക്. വീട്ടിലെത്തി ട്യൂഷനെടുക്കുന്നവരില്‍നിന്നാണ് ഈ പതിമൂന്നുകാരന്റെ പഠനം.

Advertisements

ക്ളാസിലും വീട്ടിലുമായി രണ്ടുവീതം ക്യാമറയും കംപ്യൂട്ടറും ഇന്റര്‍നെറ്റ് സൌകര്യവുമടക്കം ഒരു വെര്‍ച്വല്‍ ക്ളാസ്മുറിക്ക് 50,000 രൂപയ്ക്ക് മുകളിലാണ് ചെലവ്.

Leave a Reply

Your email address will not be published. Required fields are marked *