KOYILANDY DIARY

The Perfect News Portal

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


കൊയിലാണ്ടി: രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഗവ: ഐ.ടി.ഐ എൻ.എസ്.എസ്. / ആർ.ആർ.സി. യൂണിറ്റും കോഴിക്കോട് മാതൃശിശു സംരക്ഷണ ആശുപത്രി ബ്ലഡ്ബാങ്കും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഐ.ടി.ഐ പ്രിൻസിപ്പാൾ പി. പ്രമോദ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സീനിയർ ഇൻസ്ട്രക്ടർ പി.ബാബു രാജൻ അദ്ധ്യക്ഷത വഹിച്ചു. നിരവധി വിദ്യാർത്ഥികൾ രക്തദാനത്തിൽ പങ്കാളികളായി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ അഫ്സൽ, ഐ.ടി.ഐ സ്റ്റാഫ് സെക്രട്ടറി സുനിത ജോഷി, പ്രോഗ്രാം ഓഫീസർ ഷംസു ആണ്ടാറത്ത്, എൻ.എസ്.എസ്. ലീഡർ അബിൻ ബാബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *