KOYILANDY DIARY

The Perfect News Portal

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കൊയിലാണ്ടി PWD ഓഫീസ് ഉപരോധിച്ചു

കൊയിലാണ്ടി: ദേശീയപാതയിലെ കുഴികൾ അടയ്ക്കാത്തതിലും, കൊരയങ്ങാട് ഭാഗത്തുളള ഡ്രെയിനേജ് പുനർനിർമ്മാണം നടത്താത്തതിലും, പെരുവട്ടൂർ-മുത്താമ്പി റോഡിലെ ശോചനീയാവസ്ഥയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി കൊയിലാണ്ടി PWD ഓഫീസ് ഉപരോധിച്ചു. രണ്ട് ദിവസത്തിനകം പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പ്രവർത്തകർക്ക് ഉറപ്പ് നൽകി.

മണ്ഡലം പ്രസിഡണ്ട് എം.കെ സായിഷ്, കൗൺസിലർ സിബിൻ കണ്ടത്തനാരി, റഷീദ് മുത്താമ്പി, പ്രശാന്ത് ടി.പി, അരുൺ കൊല്ലം, സിനീഷ് കെ.വി, അഖിൽരാജ് മരളൂർ, രജിൻ മണ്ണാരി, അമൽകൃഷ്ണ, മിഥുൻ പെരുവട്ടൂർ തുടങ്ങഇയവർ ഉപരോധത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *