KOYILANDY DIARY

The Perfect News Portal

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

മുക്കം: പാചക വാതകത്തിന്റെ സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരുവമ്ബാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുക്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. സജീഷ് മുത്തേരി അദ്ധ്യക്ഷത വഹിച്ചു.

നിഷാബ് മുല്ലോളി, എം.ക. മമ്മദ്, സത്യന്‍ മുണ്ടയില്‍, ജുനൈദ് പാണ്ടികശാല, മുഹമ്മദ് ദിഷാല്‍, ഫൈസല്‍ ആനയാംകുന്ന്, പ്രസാദ് പെരിങ്ങാട്ട്, സുഹൈര്‍ കൊടിയത്തൂര്‍ സഹീര്‍ പാഴൂര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *