KOYILANDY DIARY

The Perfect News Portal

യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും സംഗമവും നടത്തി

പേരാമ്പ്ര: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച്‌ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ പ്രതിഷേധ ജാഥയുംസംഗമവും നടത്തി. ചെറുവണ്ണൂര്‍ ,കീഴരിയൂര്‍, തുറയൂര്‍ ,മേപ്പയ്യൂര്‍ മണ്ഡലം കമ്മറ്റികള്‍ നടത്തിയ പദയാത്ര മേപ്പയ്യൂരില്‍ സംഗമിച്ച്‌ പ്രതിഷേധ ജാഥ നടത്തി.

കെ.എസ്.യു.സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എസ്.സുനന്ദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.ധനീഷ് ലാല്‍ മുഖ്യ പ്രഭാഷണം നടത്തി. പി.കെ.രാഗേഷ് , ഇ.അശോകന്‍, കെ.പി.വേണുഗോപാല്‍ ,ജിതേഷ് മുതുകാട് , സി.പി. സുഹനാദ്, ബിജു കുനിയില്‍, വി.ടി. സൂരജ് , ബിനീഷ് ചെറുവണ്ണൂര്‍, റഷീദ് പുറ്റംപൊയില്‍, ഷിബു മുതുവന തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *