KOYILANDY DIARY

The Perfect News Portal

യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എറണാകുളം: എറണാകുളത്ത് കാറിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം ആലുവ ചൊവ്വരയില്‍ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. ഇടുക്കി മറയൂര്‍ സ്വദേശി മുപ്പത്തിനാലുകാരനായ ശരത്താണ് മരിച്ചത്.

വഴി യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നെടുമ്ബാശ്ശേരി പോലീസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച മുതല്‍ ശരത്തിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആലുവ ഫെഡറല്‍ ബാങ്കിലെ ജീവനക്കാരനായിരുന്നു മരിച്ച ശരത്ത്.

Leave a Reply

Your email address will not be published. Required fields are marked *