KOYILANDY DIARY

The Perfect News Portal

യുദ്ധവിരുദ്ധ റാലി നടത്തി

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യുപി സ്ക്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും ജെ. ആർ. സി യുടെയും ആഭിമുഖ്യത്തിൽ റഷ്യ – ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ലോക സമാധാനത്തിനു വേണ്ടി യുദ്ധവിരുദ്ധ റാലി നടത്തി. വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി റാലി ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രധാന അധ്യാപകൻ സുബ്രഹ്മണ്യൻ നമ്പൂതിരി, സുധീർ ബാബു എസ്, യമുന. ടി, ബിന്ദു. കെ. കെ, പ്രജേഷ് ഇ. കെ, സിറാജ്. കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *