KOYILANDY DIARY

The Perfect News Portal

ദ്വിദിന ദേശീയ പണിമുടക്കം വിജയിപ്പിക്കുക

കൊയിലാണ്ടി: ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കൈരളി ഓഡിറ്റോറിയത്തിൽ കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ ചേർന്നു. കെ എസ് ടി എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി പി രാജീവൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ താലൂക്ക് കൺവീനർ എം പി ജിതേഷ് ശ്രീധർ സ്വാഗതം പറഞ്ഞു. താലൂക്ക് ചെയർമാൻ ആർ എം രാജൻ അധ്യക്ഷനായി. കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷീജ, സി പി സതീശൻ, സി ജി സജിൽ കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *