KOYILANDY DIARY

The Perfect News Portal

യുഎഇയിലെ സ്കൂളുകളില്‍ ഈ ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്ക്

യുഎഇയില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് തടസ്സമാകുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളില്‍ വിലക്കേര്‍പ്പെടുത്തി. ഇവയുടെ പട്ടിക മന്ത്രാലയം യു.എ.ഇ.യിലെ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്തു. ഹോട്ട് ഡോഗുകളും സംസ്കരിച്ച ഇറച്ചികളുമാണ് പട്ടികയില്‍ ആദ്യം ഇടം പിടിച്ചിരിക്കുന്നത്.

പാകംചെയ്ത് പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ന്യൂഡില്‍സുകളും ഈ പട്ടികയില്‍ ഉണ്ട് . ഉയര്‍ന്ന കൊഴുപ്പും സോഡിയത്തിന്റെ അളവും ഇത്തരം ഭക്ഷണത്തെ കൂടുതല്‍ അപകടകാരിയാക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ലോകാരോഗ്യ നിലവാരത്തിനനുസരിച്ച്‌ കുട്ടികള്‍ക്ക് പോഷകാഹാരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് അധികൃതരുടെ ഈ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *