KOYILANDY DIARY

The Perfect News Portal

കീഴരിയൂർ വടക്കുംമുറി ജുമാ മസ്ജിദ് ഉദ്ഘാടനം നാളെ

കൊയിലാണ്ടി: പുനർ നിർമിച്ച കീഴരിയൂർ വടക്കും മുറി ജുമാ മസ്ജിദിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച  എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹിമാൻ സഖാഫി നിർവഹിക്കും. സയ്യിദ് ഹുസൈൻ തങ്ങൾ തളീക്കര, വെണ്ണക്കോട് അബുബക്കർ സഖാഫി, ശാക്കിർ ബാഖവി മമ്പാട് തുടങ്ങിയവർ പങ്കെടുക്കും.
26 ന് വൈകീട്ട് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ടി പി രാമകഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്റെ
ഭാഗമായി മെഡിക്കൽ ക്യാമ്പ്, മത പ്രഭാഷണം, കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *