KOYILANDY DIARY

The Perfect News Portal

യാത്രയയപ്പ് സമ്മേളനം

ബാലുശ്ശേരി : സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കെ എസ് ടി എ ബാലുശ്ശേരി സബ്ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ബാലുശ്ശേരി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ ജോയിന്റ് സെക്രട്ടറി ടി ദേവാനന്ദൻ  ഉപഹാരങ്ങൾ നൽകി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സഹീർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ശാന്ത ടീച്ചർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ  ടി കെ അബ്ബാസ്, സി ഷീബ, എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സബ്ജില്ലാ പ്രസിഡണ്ട് എം എം ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ്ജില്ലാ സെക്രട്ടറി പിഎം സോമൻ സ്വാഗതവും സബ്ജില്ലാ ട്രഷറർ  പി കെ ഷിബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *