KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ഗവ: ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണം: ബ്ലൂമിംഗ് ആർട്സ് വനിതവേദി

കൊയിലാണ്ടി:   മേപ്പയ്യൂർ ഗവ: ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്നും, ഡോക്ടർമാരുടെ സേവനം 24 മണിക്കൂർ ലഭ്യമാക്കണമെന്നും ബ്ലൂമിoഗ് ആർട്സ് വനിതാ വേദി വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  പ്രസിഡന്റ് പി. പി. സുഷമ കുമാരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്മ നഹല വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി പി. പി. സുഷമ കുമാരി [ പ്രസിഡൻറ്], പി. പി. അസ്മ നഹല [സെക്രട്ടറി],  ജമീല പുളിക്കൂച്ചാലിൽ [ട്രഷറർ] എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *