KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂരില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് സ്നേഹവീടൊരുക്കി സിപിഐ(എം)

കൊയിലാണ്ടി: മേപ്പയ്യൂരില്‍ പാവപ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്ക് സിപിഐ(എം) സ്നേഹവീടൊരുക്കി. 6 മാസം കൊണ്ടാണ് നാട്ടുകാരുടെ സഹായവും പാര്‍ട്ടി പ്രവര്‍ത്തകരുടെ സേവനവുംകൊണ്ട്‌ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 5 വീടുകളുടെ താക്കോല്‍ ജനുവരി 14 ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൈമാറും.

കോഴിക്കോട് ജില്ലയിലെ സി പി ഐ (എം) മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 5 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മേപ്പയ്യൂര്‍ പ്രദേശത്തെ പാവപ്പെട്ട 5 കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ സ്നേഹവീട് എന്ന പേരിലാണ് കൈമാറുക.

Leave a Reply

Your email address will not be published. Required fields are marked *