KOYILANDY DIARY

The Perfect News Portal

അലയൻസ് ക്ലബ്ബ് കൊയിലാണ്ടിയിൽ പ്രവർത്തനമാരംഭിക്കുന്നു

കൊയിലാണ്ടി: അന്തർ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന അലയൻസ് ക്ലബ്ബിന്റെ പ്രവർത്തനം കൊയിലാണ്ടിയിലും ആരംഭിക്കുന്നു. ജാതി മത അതിർവരമ്പുകൾക്കപ്പുറം വ്യക്തികളുടെയും, ജനതയുടെയും കൂട്ടായ്മയാണ് അലയൻസ് പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വം. ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന അലയൻസ് ക്ലബ്ബിന് ഇരുപത്തി രണ്ടോളം രാജ്യങ്ങളിൽ ശാഖകളുണ്ട്. കൊയിലാണ്ടിയിലെ ഔപചാരിക ഉൽഘാടനം 13ന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ.ദാസൻ എം.എൽ.എ നിർവ്വഹിക്കും.

നഗരസഭാ ചെയർമാൻ അഡ്വ; കെ.സത്യൻ മുഖ്യാതിഥിയായിരിക്കും. ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന കൊയിലാണ്ടിയുടെ പ്രിയതാരം ദേവിക സഞ്ജയിനെ അനുമോദിക്കും. അലയൻസ് ക്ലബ്ബ് ഡിസ്ട്രിക് ഗവർണ്ണർ ഡോ: രാം സിംഗ്, മുൻ അന്തർദേശീയ ബോർഡ് അഡ്വൈസർ എസ്.എ.മണികണ്ഠ രാജ, മൾട്ടിപ്പിൾ കോ.ഓർഡിനേറ്റർ പി.കെ.സുബ്രമഹ്മണ്യ രാജ, ഇരിട്ടി അലയൻസ് ക്ലബ്ബ് പ്രസിഡണ്ട് ടി.ജെ. അഗസ്റ്റിൻ, സിക്രട്ടറി ടി.കെ.നാരായണൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ പി.കെ.ശ്രീധരൻ വി.പി.സുകുമാരൻ, കെ.സുരേഷ് ബാബു, ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *