KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂരിലെ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണo: ബ്ലൂമിoഗ് ആർട്സ്


മേപ്പയ്യൂർ: മേപ്പയ്യൂരിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബ്ലൂമിoഗ് ആർട്സ് ജനറൽബോഡി യോഗം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡൻ്റ് പി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, കെ. ശ്രീധരൻ, എസ്. ബി. നിഷിത് മുഹമ്മദ്, കെ.പി. രാമചന്ദ്രൻ, എം.എം. കരുണാകരൻ, പി.കെ. അനീഷ്, വി. കെ. ബാബുരാജ്, സുരേഷ് കീഴന, വിജീഷ് ചോതയോത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *