KOYILANDY DIARY

The Perfect News Portal

മെഡിക്കൽ ക്യാമ്പ് നടത്തി

കൊയിലാണ്ടി: നഗരസഭ – ആശ്രയ -അഗതി രഹിത പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് നടത്തി. നഗരസഭയിലെ ആശ്രയ വിഭാഗത്തിൽപെട്ട 253 പേർക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ മാസത്തിലൊരിക്കൽ നഗരസഭ വിതരണം ചെയ്യുന്നുണ്ട്. വീടില്ലാത്ത ആശ്രയ വിഭാഗത്തിൽപെട്ടവർക്ക് വീട് വച്ച് നൽകാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

അവർക്കുള്ള രോഗനിർണ്ണയത്തിനും ചികിത്സക്കുമാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പ് നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർമാൻ അജിത വി.കെ. അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ, കൗൺസിലർമാരായ ഗോകുൽദാസ്, പി. കനക, ആസൂത്രണ സമിതി വൈസ് ചെയർമാൻ എ. സുധാകരൻ, കെ.എം. പ്രസാദ്, ഇന്ദുലേ, റീജ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *