KOYILANDY DIARY

The Perfect News Portal

മൂന്നു പേരെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

കോഴിക്കോട്‌: പശ്ചിമ ബംഗാളിലെ കാനിങ്‌ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നു പേരെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ പ്രതി കോഴിക്കോട്‌ പിടിയിലായി. 24 – പാർഗാന സ്വദേശിയായ രവികുൽ സർദാർ ആണ്‌ പിടിയിലായത്‌. ബംഗാൾ സൈബർ സെൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പന്നിയങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ  മീൻ ചന്തയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ്‌ കസ്‌റ്റഡിയിലെടുത്തത്‌.

പ്രതിയെ  ഒളിവിൽ കഴിയാൻ സഹായിച്ച രജത് ലസ്‌ക്കർ, സദാം ഷെയ്‌ക്, യൂനുപ് മോറൽ താലിബാൻ റഹ്മാൻ എന്നിവരെയും പിടികൂടി. പ്രതിയെ  കോഴിക്കോട് ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ ഒന്നാം കോടതിയിൽ ഹാജരാക്കും.


Leave a Reply

Your email address will not be published. Required fields are marked *