KOYILANDY DIARY

The Perfect News Portal

ഷോപ്പ് മുറികൾ റിപ്പേർ ചെയ്യാനുള്ള അനുമതിയിൽ അനധികൃത നിർമ്മാണം തകൃതി

കൊയിലാണ്ടി പട്ടണത്തിൽ ഷോപ്പ് മുറികൾ റിപ്പേർ ചെയ്യാനുള്ള അനുമതിയിൽ അനധികൃത നിർമ്മാണം തകൃതിയായി നടക്കുന്നു. ആരെയും ഞെട്ടിപ്പിക്കുന്ന നിലയാലിണ് ഈ പകൽ കൊള്ളയെന്നതാണ് ജനത്തെ അമ്പരപ്പിക്കുന്നത്. കൊയിലാണ്ടി പട്ടണത്തിൽ ദേശീയപാതയോരത്തെ പഴയ കല്ലങ്കി ഹാർഡ് വെയർ എന്ന സ്ഥാപനമാണ് താഴത്തെ നിലയിലുള്ള നിരയിട്ട രണ്ട് പീടിക മുറിയും മുകളിലത്തെ നിലയും റിപ്പേർ ചെയ്യാനുള്ള അനുമതിയിൽ അനധികൃത നിർമ്മാണം നടത്തുന്നത്. നഗരസഭയിലെ ചില പ്രധാന ഉദ്യോഗസ്ഥരുടെ ഓത്താശയോടെയാണ് അനധികൃത നിർമ്മാണം പൊടിപൊടിക്കുന്നത്. രാവും പകലും നിരവധി തൊഴിലാളികളെ വെച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായിട്ട് ഇവിടെ പണി നടന്ന്‌കൊണ്ടിരിക്കുകയാണ്.

കാലപ്പഴക്കംകൊണ്ട് പൊളിച്ചുമാറ്റാൻ പാകത്തിലുള്ള കെട്ടിടമാണ് ഇപ്പോൾ ഈ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പുതുക്കി പണിയുന്നത്. നഗരസഭ ഓവർസിയറായ ഒരു ഉദ്യാഗസ്ഥൻ ഇവിടെ നിത്യ സന്ദർശകനാണെന്ന് സമീപത്തുള്ളവർ പറയുന്നു. കൊയിലാണ്ടി ഇയ്യഞ്ചേരി മുക്കിലുള്ള പരേതനായ ആണ്ടി സറാപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കഴിഞ്ഞ നിരവധി വർഷങ്ങളായി കേസ് നടത്തിയതിന് ശേഷമാണ് ഇപ്പോൾ വീഴാറായ കെട്ടിടം പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നത്. കഴിഞ്ഞ വർഷം പട്ടണത്തിൽ ട്രൈനേജിന്റെ വർക്ക് നടക്കുമ്പോൾ ചുമരുകൾക്ക് ഇളക്കംതട്ടിയതിനെ തുടർന്ന് ഇരുമ്പ് തൂണുകൾകൊണ്ട് താങ്ങി നിർത്തിയ കെട്ടിടമാണ് ഇപ്പോൾ പുതു മോഡിയാക്കി മാറ്റുന്നത്.

ഇപ്പോൾ താഴത്തെ രണ്ട് മുറികളും മരത്തിന്റെ നിരകൾ മാറ്റി രണ്ടും ഷട്ടറിട്ടിരിക്കുകയാണ്. മുകളിലത്തെ നിലയിൽ ചുമരിന്റെ ഉയരം വർദ്ധിപ്പിച്ച് ഉള്ളിൽ കോൺഗ്രീറ്റ് പണികളും നടക്കുന്നുണ്ട്. കൂടാതെ മുകളിലത്തെ നില ഓട് ഉൾപ്പെടെ മറച്ച് വെച്ച് മുഴുവനായും എ.സി.പി. ഷീറ്റിട്ട് മറച്ചിരിക്കുകയാണ്. ഇതിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കൊയിലാണ്ടിയിലെ അനധകൃത നിർമ്മാണത്തിന് നേതൃത്വം നൽകുന്ന ഇത്തരം ഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്രോതസ്സ് വിജിലൻസ് അന്വേഷി്ക്കണമെന്ന് കേരള ജനതാപാർട്ടി സംസ്ഥാന പ്രസിഡണ്ട് രാംദാസ് വേങ്ങേരി ആവശ്യപ്പെട്ടു. ഈ ഉദ്യോഗസ്ഥരിൽ ചിലർ രാത്രി വൈകിയും ഓഫീസിൽ ഉണ്ടാകുകയും ഇവരെ അന്വേഷിച്ച് പലരും നഗരസഭ ഓഫീസിൽ എത്തുന്നത് പതിവാണെന്നും അറിയിന്നു.

Advertisements

സമീപകാലത്ത് നടന്ന അനധികൃത നിർമ്മാണങ്ങൾ കൊയിലാണ്ടി ഡയറി ഉൾപ്പെടെ നൽകിയ വാർത്തയെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്. അതിന്റെ പ്രവർത്തനം വീണ്ടും ആരംഭിക്കാനുള്ള ശ്രമം ഈ ഉദ്യഗോസ്ഥരുടെ ഒത്താശയിൽ നടക്കുന്നുണ്ടെന്നാണ് വിവരം ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഉദ്യാഗസ്ഥരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ വിജിലൻസിന് പരാതി നൽകാൻ തീരുമാനിച്ചതായും ശക്തമായ സമരം നടത്തുമെന്നും രാംദാസ് വേങ്ങേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *