KOYILANDY DIARY

The Perfect News Portal

മൂന്നാം തവണയും കരനെൽ കൃഷിയിൽ നൂറ് മേനി വിളവെടുത്ത് സി. കുഞ്ഞിരാമൻ

കൊയിലാണ്ടി: മൂന്നാം തവണയും കരനെൽ കൃഷിയിൽ നൂറ് മേനി വിളവെടുത്ത് സി. കുഞ്ഞിരാമൻ. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കാട്ട് പി.കുഞ്ഞിരാമനാണ് കരനെൽ കൃഷിയിൽ മൂന്നാം തവണയും നൂറ് മേനി വിളവുമായി ശ്രദ്ധേയനായ കർഷകനായത്.

തന്റെ ഒരേക്കർ വരുന്ന സ്ഥലത്താണ് കൃഷി  നടത്തിയത്. തരിശായി കിടന്നിരുന്ന പൂഴിമണൽ ഫലഭൂയിഷ്ടമാക്കാൻ ശാന്തിഗിരിയുടെ പ്രകൃതി നീതി ജൈവവളമണ് ഉപയോഗിച്ചത്. ഊരള്ളൂർ ആഗ്രോ സർവ്വീസ് സെന്ററിന്റെ കീഴിൽ വിവിധ പ്രദർശനത്തോട്ടങ്ങൾ ഇദ്ദേഹവും, മകൻ വികാസും ചെയ്തു വരുന്നുണ്ട്.

കരനെൽ കൃഷിയുടെ കൊയ്ത്തുൽസവം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉൽഘാടനം ചെയ്തു. കൃഷി ഓഫീസർ വിദ്യ ബാബു നെൽകൃഷിയെ കുറിച്ച് ക്ലാസെടുത്തു. വി.കെ. ശശിധരൻ, വാർഡ് മെംബർ വി.ടി. ഉണ്ണി, ശാന്തിഗിരി ആശ്രമത്തിലെ ടി. ചന്ദ്രൻ, നിരവധി കർഷകർ, കൃഷി ഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ കൊയ്ത്തുൽസവത്തിൽ പങ്കാളികളായി,

Advertisements

Leave a Reply

Your email address will not be published. Required fields are marked *