KOYILANDY DIARY

The Perfect News Portal

പാരമ്പര്യ ട്രസ്റ്റിമാരുടെ അധികാരാവകാശങ്ങള്‍ കവര്‍ന്നെടുക്കരുത്: ക്ഷേത്രേശ കുടുംബസമിതി

കൊയിലാണ്ടി: ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിമാരുടെ അധികാരാവകാശങ്ങള്‍ കവര്‍ന്നെടുക്കരുതെന്ന് പിഷാരികാവ് ക്ഷേത്രേശ കുടുംബസമിതി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ട്രസ്റ്റിമാരുടെ അവകാശങ്ങള്‍ സംസ്ഥാന സര്‍ക്കാരിലേക്ക് ലയിപ്പിക്കാനുള്ള നീക്കത്തോടുകൂടി ഗോപാലകൃഷ്ണന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കളയ ണമെന്നും  കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷന്‍ തറവാട് കാരണവര്‍ കുഞ്ഞിശങ്കരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശശീന്ദ്രന്‍ മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഇ.എസ്. രാജന്‍, ടി.കെ. രാധാകൃഷ്ണന്‍, വി.വി. സുധാകരന്‍, കെ. ഉദയകുമാര്‍, എന്‍.പി. നാരായണന്‍ മൂസത്, ചൂക്കോത്ത് ബാലന്‍ നായര്‍, മുണ്ടയ്ക്കല്‍ ദേവി അമ്മ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി ശശീന്ദ്രന്‍ മുണ്ടയ്ക്കല്‍ (പ്രസി.), കൊട്ടിലകത്ത് ബാലന്‍ നായര്‍, മുരളീധര ഗോപാല്‍ (വൈസ് പ്രസിഡണ്ട്), പുന്നംകണ്ടി സത്യനാഥന്‍ (സെക്രട്ടറി), കീഴയില്‍ ഉണ്ണികൃഷ്ണന്‍, മണി (ജോ.സെക്രട്ടറി.), അറത്തില്‍ ലീന (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *