KOYILANDY DIARY

The Perfect News Portal

മൂടാടി-മുചുകുന്ന് റോഡിൽ അടിപ്പാത വേണം; മൂടാടി ടൗണിൽ മനുഷ്യശൃംഖല സൃഷ്ടിച്ചു.. വീഡിയോ കാണാം…

വീഡിയോ കാണാം.. കൊയിലാണ്ടി: നിർദ്ദിഷ്ട ദേശീയപാത കടന്നുപോകുന്ന മൂടാടി -മുചുകുന്ന് റോഡിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിൽ മൂടാടി ടൗണിൽ മനുഷ്യശൃംഖല സൃഷ്ടിച്ചു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമരപരിപാടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അധ്യക്ഷl വഹിച്ച സമരത്തിൽ അഡ്വ കെ. സത്യൻ സമര പ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അഭിവാദ്യം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ, മുൻ എം.എൽ.എ കെ.ദാസൻ, എം.പി. ഷിബു, വി.പി. ഭാസ്കരൻ, പപ്പൻ മൂടാടി, കെ.പി. മോഹനൻ, പി.പി. കരീം, രജീഷ് മാണിക്കോത്ത്, സി. രമേശൻ, എൻ. ശ്രീധരൻ, റസൽ നന്തി, എന്നിവർ സംസാരിച്ചു. ചേനോത്ത് ഭാസ്കരൻ സമരത്തിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *