KOYILANDY DIARY

The Perfect News Portal

മുസ്ലിം വേഷത്തില്‍ മാപ്പിളപ്പാട്ടിൻ്റെ രൂപത്തില്‍ കരോള്‍ ഗാനം ആലപിച്ച്‌ കോഴഞ്ചേരി സെന്റ് തോമസ് പള്ളിയിലെ യുവജനസഖ്യം; പ്രതിഷേധവീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പൗരത്വ നിയമഭേദഗതിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയും. മുസ്ലിം വേഷം ധരിച്ച്‌, മാപ്പിളപ്പാട്ടിന്റെ രൂപത്തില്‍ കരോള്‍ ഗാനം ആലപിച്ചാണ് യുവജനസഖ്യം പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഗാനശുശ്രൂഷയിലാണ് വ്യത്യസ്ത പ്രതിഷേധവുമായി യുവജനസഖ്യം രംഗത്തെത്തിയത്.

പ്രതിഷേധിക്കുന്നവര്‍ ആരാണെന്ന് വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന മോദിയുടെ വിവാദ പ്രസ്താവനക്ക് മറുപടിയായി, മുസ്ലിം ജനവിഭാഗത്തോട് ഐക്യപ്പെട്ടു കൊണ്ടാണ് യുവജസഖ്യം മുസ്ലിം വേഷം ധരിച്ച്‌ ഗാനാലാപനത്തിന് എത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *