KOYILANDY DIARY

The Perfect News Portal

തുണിസഞ്ചി നിര്‍മ്മാണത്തിലേർപ്പെടുന്നവർക്ക് പരിശീലനം സംഘടിപ്പിച്ചു.

കൊയിലാണ്ടി: പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിരോധനം നിലവില്‍ വരുന്നതോടെ കച്ചവടക്കാര്‍ക്കും ഉപഭോക്തക്കള്‍ക്കും ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാനുതകുന്ന തുണിസഞ്ചികളുടെ ലഭ്യതക്കായി നഗരസഭയില്‍ വനിതകള്‍ക്ക് തുണിസഞ്ചി തൈയ്ക്കുന്നതിനുള്ള പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു.

നഗരസഭയുടെ  സാമ്പത്തിക സഹായത്താല്‍ വസ്ത്രനിര്‍മ്മാണ ടൈലറിങ്ങ് നടത്തിവരുന്ന വനിതകള്‍ക്കാണ് വ്യവസായ വികസന വകുപ്പിന്റെ സഹകരണത്തില്‍ ഏകദിന പരിശീലനം നല്‍കിയത്. നഗരസഭ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എന്‍. കെ.ഭാസ്‌കരന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. നഗരസഭ സിഡിഎസ് ഹാളിൽ നടന്ന പരിപാടിയിൽ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ദിവ്യസെല്‍വരാജ് അധ്യക്ഷത വഹിച്ചു.

നഗരസഭാ കൌൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രന്‍, അഡ്വ. കെ. വിജയന്‍, ആര്‍. കെ. ചന്ദ്രന്‍, വ്യവസായ വികസന ഓഫീസര്‍ ടി.വി. അജിത് കുമാര്‍, യൂണിവേഴ്‌സിറ്റി ട്രെയിനര്‍മാരായ സി. അനുപമ, സി. അനിഷ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *