KOYILANDY DIARY

The Perfect News Portal

മുത്തൂറ്റ് കൊയിലാണ്ടി ശാഖയിലേക്ക് മാർച്ചും ധർണയും നടത്തി

കൊയിലാണ്ടി. ഇടതുപക്ഷ വർഗ ബഹുജന സംഘടനകളുടെ നേതൃത്തത്തിൽ  മുത്തുറ്റ് സമരസഹായ സമിതി  കൊയിലാണ്ടി മുത്തുറ്റ് ശാഖയിലേക്ക് മാർച്ചും ധർണയും നടത്തി. കെ.ദാസൻ എംഎൽഎ ധർണ ഉദ്ഘാടനം ചെയ്തു. പി.വി. മാധവൻ അദ്ധ്യക്ഷത വഹിച്ചു, 
എം. പത്മനാഭൻ (സി.ഐ.ടി.യു), പി.കെ.ഭരതൻ (കർഷക സംഘം), എ .സി.ബാലകൃഷ്ണൻ (കെ.എസ്.കെ.ടി.യു), ബി. പി. ബബീഷ് (ഡി.വൈ.എഫ്.ഐ), അമൽ രാജ് (എസ്.എഫ് ഐ). നോൺ ബാങ്കിംഗ് ആന്റ് പ്രൈവറ്റ് എംപ്ളോയിസ് യൂനിയനുവേണ്ടി പി. പ്രേംനാഥ് എന്നിവർ സംസാരിച്ചു.
എം. എ. ഷാജി സ്വാഗതവും എ. സോമശേഖരൻ നന്ദിയും പറഞ്ഞു, സി. കുഞ്ഞമ്മദ്, സി. അശ്വനിദേവ്, എൻ.കെ. ഭാസ്കരൻ, ടി.കെ. ചന്ദ്രൻ, എ.എൻ. വി ജയലക്ഷ്മി, എൻ. പത്മിനി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *