KOYILANDY DIARY

The Perfect News Portal

മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവം

ഉള്ളിയേരി: പ്രശസ്തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി താലപ്പൊലി മഹോത്സവം കോവിഡ് മാനദണ്ഡങ്ങൾ  പാലിച്ചുകൊണ്ട് ഡിസംബർ 14,15 തീയതികളിൽ ആഘോഷിക്കും. ഡിസംബർ 14ന് ഏകാദശി ദിവസം കാലത്ത് ഗണപതി ഹോമം, ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമജപം. ക്ഷേത്രം മേൽശാന്തി മായഞ്ചേരി ഇല്ലം നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ സന്ധ്യയ്ക്ക് ചുറ്റുവിളക്ക്, ദീപാരാധന. മാതൃ സമിതിയുടെയും പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. 

ഡിസംബർ 15ന് കാലത്ത് ഗണപതി ഹോമം, ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമജപം. ക്ഷേത്രം തന്ത്രിഏളപ്പില കുമാരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ  വിശേഷാൽ പൂജകൾ. ഉച്ചയ്ക്ക് പ്രസാദഊട്ട്. സന്ധ്യയ്ക്ക് താലപ്പൊലിയും കർപ്പൂരാരാധന യും. രാത്രി 9. ന് ശാന്തൻ മുണ്ടോത്ത്  നയിക്കുന്ന കരോക്കെ ഗാനമേള എന്നിവ നടക്കും. ഉത്സവത്തോടനുബന്ധിച്ച് നെയ്യ് വിളക്ക്, എള്ള് തിരി, വെണ്ണ നിവേദ്യം എന്നീ പ്രധാന വഴിപാടുകൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *