KOYILANDY DIARY

The Perfect News Portal

മുടങ്ങിക്കിടക്കുന്ന ഓവുചാൽ പണി ഉടൻ പൂർത്തിയാക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി: മുടങ്ങിക്കിടക്കുന്ന ഓവുചാൽ പ്രവൃത്തി  ഉടൻ  പൂർത്തിയാക്കണമെന്ന്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. പിഡബ്ല്യുഡി യുടെയും, കെ എസ് ഇ ബി യുടെയും ഏകോപനം ഇല്ലാത്തതിനാൽ  ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തതു കൊണ്ട് വ്യാപാരികൾ ദുരിതത്തിലായിരിക്കുകയാണ്.

മേഖല യൂണിറ്റ് പ്രസിഡന്റ്‌ കെഎം രാജീ്വൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് മണിയോത്ത് മൂസ യോഗം ഉദ്ഘാടനം ചെയ്തു. സൗമിനി മോഹൻദാസ്,  ടി പി ഇസ്മായിൽ, റിയാസ് അബൂബക്ക൪, ശശീന്ദ്രൻ, ജെ കെ ഹാഷിം, ജലീൽ മൂസ, ഷീബ, ഉഷാ മനോജ്, പി ഷബീർ, പ്രഭിഷ് കുമാർ  എന്നിവർ പ്രസംഗിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *