KOYILANDY DIARY

The Perfect News Portal

സി.ഇ.എഫ്.ഫണ്ട് വിതരണം ചെയ്തു


കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ നേതൃത്വത്തില്‍ വിവിധ സംരംഭങ്ങള്‍ക്ക് സി.ഇ.എഫ്. ഫണ്ട് വിതിരണം നടത്തി. നിലവിലുള്ള സംരംഭങ്ങളുടെ നവീകരണത്തിനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമായി പരമാവധി രണ്ട് ലക്ഷം രൂപവരെയാണ് 4% പലിശ നിരക്കില്‍ വിതരണം ചെയ്യുന്നത്. ചെക്ക് വിതരണം നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷ വി.കെ.അജിത, നഗരസഭാംഗങ്ങളായ കെ.വി.സന്തോഷ് കുമാര്‍, കനക, കെ.രേഖ, കെ.ലത, എന്‍.യു.എല്‍.എം പ്രൊജക്ട് ഓഫീസര്‍ തുഷാര സി.ഡി.എസ്. അധ്യക്ഷമാരായ എം.പി.ഇന്ദുലേഖ, യു.കെ.റീജ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *