KOYILANDY DIARY

The Perfect News Portal

മുക്കം നഗരസഭ നടപ്പാക്കുന്ന വിമുക്തി പദ്ധതി വി. കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു

മുക്കം:  നഗരസഭ നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ നഗരസഭാതല ടാസ്ക്ക് ഫോഴ്സ് രൂപീകരണ യോഗം ചെയര്‍മാന്‍ വി. കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി ചെയര്‍പേഴ്സണ്‍ ഹരിത മോയിന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുഗുണന്‍ ക്ലാസ്സെടുത്തു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ കെ.ടി.ശ്രീധരന്‍, കൗണ്‍സിലര്‍മാരായ പി.കെ.മുഹമ്മദ്, ടി.ടി.സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പ്രശോഭ് കുമാര്‍ സ്വാഗതം പറഞ്ഞു.നഗരസഭ

കൗണ്‍സിലര്‍മാര്‍, അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, പി.ടി.എ പ്രസിഡന്റ് മാര്‍, കുടുംബശ്രീ സി.ഡി എസ്‌ അംഗങ്ങള്‍എന്നിവര്‍ പങ്കെടുത്തു. ടാസ്ക് ഫോഴ്സ് കണ്‍വീനറായി കെ.ടി ശ്രീധരനെയും, ചെയര്‍മാനായി വി.കുഞ്ഞനെയും തിരഞ്ഞെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *