KOYILANDY DIARY

The Perfect News Portal

കച്ചവട സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന

നാദാപുരം: ചെക്യാട് ഗ്രാമ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടത്തിയ കച്ചവട സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാലിന്‍റെ നേതൃത്വത്തില്‍ പരിശോധനയില്‍ നിയമാനുസൃത ലൈസന്‍സ് എടുക്കാതെ കാലാ കാലങ്ങളായി കച്ചവടം നടത്തി വരുന്ന കച്ചവടക്കാരെയും വൃത്തിഹീനമായ സാഹചര്യത്തില്‍ മത്സ്യ വില്പന നടത്തുന്നവരെയും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെയുമാണ് കണ്ടെത്തി പിഴ ചുമത്തിയത്.

പാറക്കടവ് ടൗണില്‍ ആറ് കോഴിക്കടകള്‍ യാതൊരു ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. കെട്ടിടങ്ങളിലെ വാഹന പാര്‍ക്കിംഗിന് വേണ്ടി മാറ്റി വെച്ച സ്ഥലങ്ങളില്‍ അനധികൃത കച്ചവടം നടത്തിയവര്‍ക്കും പിഴ ചുമത്തി. ചെക്യാട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ പാറക്കടവ്, താനക്കോട്ടൂര്‍, കുറുവന്തേരി, ജാതിയേരി, കല്ലുമ്മല്‍, ചെക്യാട് എന്നീ പ്രദേശങ്ങളിലാണ് പഞ്ചായത്ത് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തിയത്. വിവിധ സ്ഥാപനങ്ങളില്‍നിന്നും 68000 രൂപ പിഴ ചുമത്തിയാതായി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. .

ഗ്രാമ പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വ്യാപാരികളും ഒക്ടോബര്‍ 5ന് മുമ്ബായി കച്ചവട ലൈസന്‍സ് എടുക്കേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *