KOYILANDY DIARY

The Perfect News Portal

മാലിന്യം വലിച്ചെറിഞ്ഞവരെകൊണ്ട് ശുചീകരണം നടത്തി

കുറ്റ്യാടി : ​പക്രന്തളം ചുരത്തില്‍ ഒന്നാം വളവിലെ പുഴയില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും തള്ളിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാലിന്യം തള്ളിയ സ്ഥാപനവുമായി ബന്ധപ്പെട്ടവരെ തൊട്ടില്‍പാലം പൊലീസ് വിളിച്ചു വരുത്തുകയും മാലിന്യങ്ങള്‍ എടുത്തു മാറ്റി ശുചീകരിക്കാന്‍ ആവശ്യപെടുകയും ചെയ്തു.

മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് തള്ളിയതിന്റെ പേരില്‍ ഇവരുടെ പേരില്‍ പൊലീസ് കേസെടുത്തു. കുറ്റ്യാടി ചുരം റോഡിലും പരിസര പ്രദേശങ്ങളിലും അറവ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ വലിച്ചെറിയുന്നത് തുടരുകയാണ്. മഴ പെയ്താല്‍ ജീര്‍ണ്ണിച്ച്‌ ദ്രവരൂപത്തിലാവുന്ന മാലിന്യങ്ങള്‍ തൊട്ടടുത്ത പറമ്ബുകളിലും ജല സ്രോതസ്സുകളിലും വന്നു ചേരുകയും മലയോരവാസികളുടെ ആരോഗ്യത്തിന് ഭീഷണിയുണ്ടാക്കുകയുമാണ്. രാത്രി കാലങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങളിലും മറ്റും എത്തിയാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *