KOYILANDY DIARY

The Perfect News Portal

പ്രളയബാധിതർക്ക് കൊരയങ്ങാടിന്റെ കൈതാങ്ങ്

കൊയിലാണ്ടി: പ്രളയബാധിതർക്ക് കൊരയങ്ങാടിന്റെ കൈതാങ്ങ്.  ആദിവാസി കോളനികളിൽ വസ്ത്രങ്ങളും നോട്ടുബുക്കുകളും വിതരണം ചെയ്തു. പനമരത്തെ അമ്പലകടവ്, മാതോത്ത് പൊയിൽ, വസ്തി കോളനികളിലാണ്, സ്ത്രീകൾക്കും, കുട്ടികൾക്കും, പുരുഷൻമാർക്കും കൊരയങ്ങാട് തെരുവിന്റെ കൈതാങ്ങായി വസ്ത്രങ്ങളും, പുസ്തകങ്ങളും കോളനിയിലെത്തി നൽകിയത്.

സുമനസ്സുകളുടെ സഹായത്തോടെയാണ് വിഭവ ശേഖരണം നടത്തിയത്. പ്രളയം നീങ്ങിയ ശേഷം ജീവിതം വീണ്ടും കരുപിടിപ്പിക്കുകയാണ്.  ഏതാനും ദിവസം മുമ്പാണ് കോളനിവാസികൾ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വീടുകളിൽ എത്തിയത്‌. വീടുകളുടെ മുക്കാൽ ഭാഗവും വെള്ളം കയറിയതായി കോളനിവാസികൾ പറഞ്ഞു. വീടുകളിലെ മുഴുവൻ സാധനങ്ങളും വെള്ളത്തിൽ നശിച്ചതായും അവർ പറഞ്ഞു.

കെ.കെ.വിനോദ്, പി .പി .സുധീർ, വി.മുരളീകൃഷ്ണൻ, എ.വി.അഭിലാഷ്, ഇ.കെ.ദിനേശൻ, പുത്തൻപുരയിൽ ബിജു, ടി.ടി.ഷാജി,എ.എസ്.അഭിലാഷ്, സൻസി ശശി, തുടങ്ങിയവരടങ്ങുന്ന സംഘമാണ് കോളനിയിലെ ദുരിതാശ്വാസ പ്രവർത്തകരുടെ നേതൃത്വത്തിൽ വസ്ത്രങ്ങളും മറ്റും വിതരണം ചെയ്തത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *