KOYILANDY DIARY

The Perfect News Portal

മാധ്യമ പ്രവർത്തകരോടുള്ള മുഖ്യമന്ത്രിയോടുള്ള സമീപനം കുമ്മനത്തോടായിരുന്നു കാണിക്കേണ്ടത്. ശബരീനാഥ് MLA

കീഴരിയൂർ: മാധ്യമ പ്രവർത്തകരോട് മാന്യത കാണിക്കാത്ത മുഖ്യമന്ത്രി കടക്ക് പുറത്ത് എന്ന് പറയേണ്ടത് രാജ്യത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന ബി.ജെ.പി നേതാവ് കുമ്മനത്തോടായിരുന്നുവെന്ന് കെ.എസ് ശബരിനാഥ് എം.എൽ.എ പ്രസ്താപിച്ചു.
കീഴരിയൂരിൽ കോൺഗ്രസ്റ്റ് കുടുബംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ വില ദിനംപ്രതി വർദ്ധിക്കുമ്പോൾ നടപടി സ്വീകരിക്കാതെ കൈയ്യും കെട്ടി നോക്കി നിൽക്കുന്ന പിണറായി സർക്കാർ കേരളത്തിനപമാനമെണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ്റ്റ് ബൂത്ത് പ്രസിഡണ്ട് ടി.പി യൂസഫ് അധ്യക്ഷത വഹിച്ചു.
 കെ.പി സി സി സി ക്രട്ടറി അഡ്വ. കെ. പ്രവീൺ കമാർ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി.  സിക്രട്ടറിമാരായ രാജേഷ് കീഴരിയൂർ, നിജേഷ് അരവിന്ദ്, സത്യൻ കടിയങ്ങാട്, ഐ. പി രാജേഷ്, ബ്ലോക്ക് പ്രസി ഡണ്ട് കെ. പി വേണുഗോപാൽ, കെ. കെ.ദാസൻ, ചുക്കോത്ത് ബാലൻ നായർ, ബി ഉണ്ണികൃഷ്ണൻ, സവിത നിരത്തിന്റെ മീത്തൽ രജിത കടവത്ത് വളപ്പിൽ, ടി. എം പ്രജേഷ് മനു, പാറക്കീൽ അശോകൻ, വി.വി ചന്തപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *