KOYILANDY DIARY

The Perfect News Portal

മദ്യശാലക്കെതിരെ ബഹുജന കൺവൻഷൻ സംഘടിപ്പിച്ചു

കൊയിലാണ്ടി: മുത്താമ്പി റോഡിൽ റെയിൽവെ സ്റ്റേഷന് കിഴക്കവശം  കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിലുള്ള വിദേശമദ്യശാല കൊണ്ടുവരാനുള്ള അധികാരികളുടെ നീക്കത്തിനെതിരെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൺവൻഷൻ സംഘടിപ്പിച്ചു.
കെ. ടി. ഡി. സി. പരിസരത്ത് വെച്ച് നടന്ന പരിപാടി മദ്യവർജ്ജനസമിതി സംസ്ഥാന പ്രസിഡണ്ട് ഇളയിടത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എൽ. എസ്. ഋഷിദാസ് അദ്ധ്യക്ഷതവഹിച്ചു.
നഗരസഭാ കൗൺസിലർമാരായ എം. സുരേന്ദ്രൻ, പി. എം. ബിജു, വി. പി. ഇബ്രാഹിംകുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. കെ. വിശ്വനാഥൻ സി. പി. ഐ.), ആർ എൻ. രഞ്ജിത്ത് (ജനതാദൾ (യു), കബീർ സലാല (ജനതാദൾ എസ്), ഡോ: രാധാകൃഷ്ണൻ പി. എൻ, എം. എം. ശ്രീധരൻ, കെ. മുജീബ്അലി  (വെൽഫയർ പാർട്ടി), എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കൺവീനർ പി. മുത്തുകൃഷ്ണൻ സ്വാഗതവും കെ. വി. അശോകൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *