KOYILANDY DIARY

The Perfect News Portal

മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു

ഡല്‍ഹി > വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ ഇതോടെ പിന്‍വലിക്കും. വ്യജവാര്‍ത്ത പരാതി വന്നാല്‍ അത് പ്രസ് കൗണ്‍സില്‍ തീരുമാനിക്കട്ടെയെന്നു പറഞ്ഞു പ്രധാനമന്ത്രിയും കയ്യൊഴിഞ്ഞതോടെയാണ് മന്ത്രാലയം സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായത്. സര്‍ക്കുലറിനെതിരെ വന്‍ പ്രധിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ നീക്കം.

നേരത്തെ പരാതി ഉയരുന്ന പത്ര വാര്‍ത്തകളെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടേയും ടെലിവിഷന്‍ വാ‍ര്‍ത്തകളെ നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റേയും പരിഗണനയ്ക്ക് അയക്കാനായിരുന്നു വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. ഡിജിറ്റല്‍ മാധ്യമങ്ങളെ നിലവില്‍ ഈ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *