KOYILANDY DIARY

The Perfect News Portal

കുവൈറ്റില്‍ മരണപ്പെട്ട മലയാളികളടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപടത്തില്‍ മരണപ്പെട്ട മലയാളികളടക്കമുള്ള ഏഴ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. കണ്ണൂര്‍ ശ്രീകണ്ഠപുരം കാവുമ്ബായി പുറത്തേല്‍ മാത്യുവിന്റെ മകന്‍ സനീഷ് മാത്യു (34), കായംകുളം കട്ടച്ചിറ പള്ളിക്കല്‍ ചെറുമണ്ണില്‍ വിശ്വനാഥന്‍പിള്ളയുടെ മകന്‍ രാധാകൃഷ്ണക്കുറുപ്പ് (47) എന്നിവരാണ് മരിച്ച മലയാളികള്‍. മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

കുവൈറ്റില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 15 പേരാണ് മരണപ്പെട്ടത്. വെസ്റ്റ് കുവൈറ്റിനടുത്ത് കബ്ദ് റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്ബനിയുടെയും, ഹെയ്‌സ്‌കോ കമ്ബനിയുടെയും തൊഴിലാളികള്‍ സഞ്ചരിച്ച ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്

Leave a Reply

Your email address will not be published. Required fields are marked *