KOYILANDY DIARY

The Perfect News Portal

മഴക്കാല രോഗപ്രതിരോധത്തിനുള്ള ഹോമിയോ മരുന്നുവിതരണം നടത്തി

കുറ്റ്യാടി: കുറ്റ്യാടിയിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ റീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ മഴക്കാല രോഗപ്രതിരോധത്തിനുള്ള ഹോമിയോ മരുന്നുവിതരണം നടത്തി. കുറ്റ്യാടി, മരുതോങ്കര, കായക്കൊടി, കാവിലുംപാറ, വേളം, ചങ്ങരോത്ത് പഞ്ചായത്തുകളില്‍ നിന്നുള്ള ആളുകള്‍ രോഗ പ്രതിരോധ മരുന്നു സ്വീകരിക്കാന്‍ എത്തി. ക്യാമ്പി
ന് മുന്നോടിയായി നടന്ന യോഗത്തില്‍ ബാലന്‍ ദേവര്‍കോവില്‍ അദ്ധ്യക്ഷത വഹിച്ചു.ബിജു വളയന്നൂര്‍, കെ.പി.മുകുന്ദന്‍, വി.പി.എം ചന്ദ്രന്‍ ,കെ.പി. രമേശ്ബാബു, കുഞ്ഞിക്കണാരന്‍, ഇ.ടി.രാഘവന്‍, വി.പി. സനീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *